തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അഥിതി തൊഴിലാളിക്ക് വാക്സിൻ ക്യാമ്പ് നാളെ

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ അഥിതി തൊഴിലാളികൾക്ക് ആഗസ്റ്റ് 28 നാളെ മെഗാ വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. അനുരാഗ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടത്തുന്നത്. അഥിതി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമകൾ, കോൺട്രാക്ടർമാർ എന്നിവർ അഥിതി തൊഴിലാളികളെ വാക്സിൻ ക്യാമ്പിൽ എത്തിക്കുന്നതിനാവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തണമെന്നും ഓരോ വാർഡിലും താമസിക്കുന്നവരുടെ പേര് വിവരവും എണ്ണവും ബന്ധപ്പെട്ട മെമ്പർമാരെ മുൻകൂട്ടി അറിയിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അറിയിച്ചു.
കോവിഡ് വാക്സിനേഷൻ സ്വീകരിക്കാൻ വരുന്ന അതിഥി തൊഴിലാളികൾ cowin.gov.in എന്ന വെബ്സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്നും. കുത്തിവെപ്പിന് വരുമ്പോൾ രജിസ്റ്റർ ചെയ്ത തിരിച്ചറിയൽരേഖ (ആധാർ/പാസ്പോർട്ട്/ഇലക്ഷൻ ഐഡി) കൊണ്ടുവരേണ്ടതാണ് എന്നും. നിലവിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ കുത്തിവെപ്പിന് വരേണ്ടതില്ലന്നും. മുൻപ് കോവിഡ് പോസിറ്റീവായ ആളുകൾ രോഗമുക്തി നേടി മൂന്ന് മാസത്തിനു ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടൊള്ളു എന്നും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിഖില അറിയിച്ചു.







