Thiruvambady

തിരുവമ്പാടി ചാലിൽതൊടികയിൽ കൊലപാതകം; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവമ്പാടി: ചാലിൽതൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ പ്രതി രജീഷിനെ സംഭവസ്ഥലത്തെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി. ഇന്ന് ഉച്ചയോടെയാണ് തിരുവമ്പാടി ഐ.പി കെ സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. മർദ്ദിക്കാനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു.

സ്ഥല ഉടമസ്ഥാവകാശ തർക്കത്തെ തുടർന്നു അയൽവാസിയായ ചാലിൽതൊടികയിൽ മോഹൻദാസിനെ പ്രതി രജീഷ് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തിരുവമ്പാടി പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെ പ്രതി രജീഷ് താമരശ്ശേരി ഡി.വൈ.എസ്. പി ഓഫീസിൽ കീഴടങ്ങുകയായിരുന്നു.

Related Articles

Leave a Reply

Back to top button