Thiruvambady

ശിവഗിരി ശ്രീനാരായണ മന്ദിർ ട്രസ്റ്റ് ഉദ്ഘാടന പരിപാടികൾ സമാപിച്ചു

തിരുവമ്പാടി: ശിവഗിരി ശ്രീനാരായണ മന്ദിർ ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടന പരിപാടികൾക്ക് ഓഗസ്റ്റ് 25ഓടെ സമാപനം കുറിച്ചു. സമാപന ചടങ്ങിൽ കെ മുരളീധരൻ എം പി, ടി സിദ്ദിഖ് എം എൽ എ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഡി സി സി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

വിവിധ ദിവസങ്ങളിലായി വ്യത്യസ്ത മത രാഷ്ട്രീയ പ്രമുഖർ പങ്കെടുത്ത ചടങ്ങുകൾക്കൊടുവിലാണ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. മലബാറിൽ ശ്രീനാരായണ പ്രസ്ഥാനത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട് ശ്രീനാരായണ സന്ദേശങ്ങളുടെ അന്തസത്ത ഉൾക്കൊണ്ട് ആലംബഹീനരായ ജനവിഭാഗങ്ങക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ ശിവഗിരി ശ്രീനാരായണ സന്യാസ പാരമ്പര്യത്തിൽപെട്ട സ്വാമി ജ്ഞാനതീർത്ഥയുടെ മേൽനോട്ടത്തിലാവും ട്രസ്റ്റ് പ്രവർത്തിക്കുക.

Related Articles

Leave a Reply

Back to top button