Koodaranji
കൂടരഞ്ഞിലും വ്യാപാര സമരം; പോലീസും വ്യാപാരികളും തമ്മിൽ വാക്കേറ്റം; കേസെടുത്ത് പോലീസ്

കൂടരഞ്ഞി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, കണ്ടൈൻമെന്റ് സോണിൽ, അശാസ്ത്രീയമായി കടകൾ അടപ്പിച്ചിടുന്ന വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കൂടരഞ്ഞി യൂണിറ്റിൽ കട തുറക്കൽ സമരം നടത്തി. കടകൾ തുറന്നതിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് സ്ഥലത്തെത്തുകയും, വ്യാപാരികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
കടകൾ ബലമായി അടപ്പിക്കുവാൻ പോലീസ് ശ്രമിച്ചപ്പോൾ യൂണിറ്റ് ഭാരവാഹികൾ തടഞ്ഞതിനെ തുടർന്ന് ഭാരവാഹികളും പോലീസ് തമ്മിൽ വാക്കേറ്റമുണ്ടായി, തുടർന്ന് പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരികൾ പ്രതിഷേധ മാർച്ച് നടത്തി.
യൂണിറ്റ് നേതാക്കൾ പ്രതിഷേധമാർച്ചിനും, കട തുറക്കൽ സമരത്തിനും നേതൃത്വം നൽകി.






