Mukkam
വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ബൈക്കിടിച്ച് പരുക്കേൽപിച്ചു

മുക്കം: കക്കാട് മാളിയേക്കലിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ എസ്ഐ അബ്ദുറഹിമാനെ ബൈക്കിടിച്ച് പരുക്കേൽപിച്ചു. എസ്ഐയുടെ പരാതിയിൽ കൊടിയത്തൂർ തെനങ്ങാപറമ്പ് സ്വദേശി അബ്ദുല്ലയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
നിപ്പ നിയന്ത്രണങ്ങളുടെ ഭാഗമായി വൈകിട്ട് വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം. മുക്കം ഭാഗത്തേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് തടഞ്ഞപ്പോൾ ബൈക്ക് മുന്നോട്ടെടുത്തതാണ് പരുക്കേൽക്കാൻ കാരണമാക്കിയത്. എസ്ഐയെ സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. കൈക്കാണ് പരുക്കേറ്റത്.







