Puthuppady
ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; കൊടുവള്ളി സ്വദേശിയായ ഒരാൾ മരിച്ചു

അടിവാരം: ചുരത്തിൽ കാറും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ കൊടുവള്ളി സ്വദേശി പെരിയാംതോട് ആർ സി മുക്കിൽ താമസിക്കുന്ന റംസിത്ത് മരണപ്പെട്ടു കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ ദിൽഷാദ്, സൈബിൻ, കുക്കു എന്നിവർക്കാണ് സാരമായി പരുക്കേറ്റത്.
ദിൽഷാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചുരമിറങ്ങി വരികയായിരുന്ന സ്വിഫ്റ്റ് കാറും എതിരെ വന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്. ചുരം ഒൻപതാം വളവിന് സമീപം ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.







