Kodanchery
ഏഷ്യൻ ഗെയിംസ്; സോഫ്റ്റ് ബേയ്സ്ബോൾ; ഇന്ത്യൻ ടീമിലേക്കുള്ള സെക്ഷൻ നടത്തി

കോടഞ്ചേരി: നവംബർ 21 മുതൽ 25 വരെ നേപ്പാളിൽ വച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസ് മത്സരത്തിന്റെ ഇനമായ സോഫ്റ്റ് ബേയ്സ്ബോളിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്കുള്ള സെക്ഷൻ നടത്തി, താമരശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് സെക്ഷൻ നടന്നത്.
ജില്ലാ സ്പോട്സ് കൗൺസിൽ ഭരണ സമതി അംഗവും, സംസ്ഥാന അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ടുമായ കെ.എം ജോസഫ് ഉത്ഘാടനം ചെയ്തു. സംസ്ഥാന അസോസിയേഷൻ വൈസ് പ്രസിഡണ്ട് നോബിൾ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എഡ്വേർഡ് പി.എം, ഷിജോ സ്കറിയ, സണ്ണി ജോർജ്, മുഹമ്മദ് ജവാദ് , ഹംസ, വിപിൻ പ്രതാപ് , എന്നിവർ പങ്കെടുത്തു.






