Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിന് സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന് അനുമതി

തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി. സ്‌കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് (SPC) യൂണിറ്റ് തുടങ്ങുന്നതിന് അനുമതി ലഭ്യമായി. 24 ആൺകുട്ടികളും 24 പെൺകുട്ടികളുമടങ്ങുന്ന 48 കുട്ടികളുടെ യൂണിറ്റിനാണ് അംഗീകാരം ലഭിച്ചത്.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും വർഷങ്ങളായുള്ള സ്വപ്നത്തിന്റെയും പ്രവർത്തനങ്ങളുടെയും ഫലമായ യൂണിറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബർ 17 വെള്ളിയാഴ്ച നടക്കും. നിലവിൽ സ്കൗട്ട് & ഗൈഡ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

Related Articles

Leave a Reply

Back to top button