തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറിസ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ആരംഭിച്ചു

തിരുവമ്പാടി: തിരുമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റ് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി രൂപത ബിഷപ് മാർ റെമീജിയോസ്സ് ഇഞ്ചനാനിയിൽ, തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് , കോർപറേറ്റ് മാനേജർ റവ.ഫാ. ജോസഫ് വർഗ്ഗീസ്, എന്നിവർ ഓൺലൈനായി ആശംസകർ നേർന്നു. സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് ഒലിയക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ജമീലയിൽ നിന്ന് സ്ക്കൂളിൻ്റെ എസ് പി സി അംഗീകാരപത്രം പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റ്യൻ ഏറ്റു വാങ്ങി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ അബ്ദു റഹ്മാൻ എസ് പി സി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
താമരശേരി പോലിസ് ഇൻസ്പെക്ടർ ടി എ അഗസ്റ്റ്യൻ പ്രൊജക്ട് അവതരണം നടത്തി .നിയമം സ്വമേധയാ അനുസരിക്കുന്ന പൗരമ്പോധമുള്ള യുവജനതയെ വാർത്തെടുക്കുന്നതിനോടൊപ്പം വിദ്യാർത്ഥികളിൽ അച്ചടക്കവും സമഗ്ര വികസന ബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്സ്കൂളിൽ എസ് പി സി ആരംഭിക്കുന്നതെന്ന് ഹെഡ്മാസ്റ്റർ സജി തോമസ് പി. പറഞ്ഞു
ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജ്യോതി ഭായ്, മുക്കം എ ഇ ഒ ഓംകാരനാഥൻ, എസ് ബി സന്ദീപ് ബി എഫ് ഒ, ഫയർ ആൻറ് റസ്ക്യൂ ഓഫീസർപി ഐ ഷംസുദ്ദീൻ, വാർഡ് മെമ്പർ ലിസി മാളിയേക്കൽ, പിടിഎ പ്രസിഡൻ്റ് ജോസഫ് പുരയിടത്തിൽ, യു പി സ്കൂൾ ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ഇൻഫെന്റ് ജീസസ് സ്കൂൾ ഹെഡ്മിസ്ട്രസ്സിസ്റ്റർ സലോമി സിഎംസി, തോമസ് വലിയ പറമ്പൻ പ്രസ് ഫോറം പ്രസിഡന്റ്, സിനി സജി എംപിടിഎ, ടോംസ് റ്റി സൈമൺ, കെ.എം.തോമസ് സി പി ഒ, തുടങ്ങിയ പ്രമുഖർചടങ്ങിൽ സംസാരിച്ചു.







