Thiruvambady

ഏറ്റവും കൂടുതൽ കിടപ്പ് രോഗികൾക്ക് വാക്സിൻ നൽകിയ ഗ്രാമപഞ്ചായത്തെന്ന നേട്ടത്തിൽ തിരുവമ്പാടി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 405 പാലിയേറ്റീവ് രോഗികൾക്ക് വീട്ടിൽ എത്തി ആദ്യ ഡോസ് വാക്സിൻ നൽകി. കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ കിടപ്പ്/പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് വാക്സിൻ നൽകിയ ഗ്രാമപഞ്ചായത്തെന്ന നേട്ടമാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് സ്വന്തമായത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടേയും ഡോ.നിഖിലയുടെ നേതൃത്വത്തിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും പാലിയേറ്റീവ് നേഴ്സ് ലിസിയുടെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് ടീം , ആശ വർക്കർമാർ, ആർ.ആർ.ടി. വളണ്ടിയർമാർ തുടങ്ങിയവരുടെ ഒരുമയോടു കൂടിയുള്ള പ്രവർത്തനമാണ് ഈ വലിയ നേട്ടത്തിലേക്ക് ഗ്രാമപഞ്ചായത്തിനെ എത്തിച്ചത്.

Related Articles

Leave a Reply

Back to top button