കോടഞ്ചേരി കാണാതായ വീട്ടമ്മയെ കണ്ടെത്താൻ സഹായിച്ച സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

കോടഞ്ചേരി: കാണാതെപോയ അമ്മച്ചിയെ കണ്ടെത്തുന്നതിന് സഹായിച്ച സന്നദ്ധ സേന പ്രവർത്തകരെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കുന്ന ചടങ്ങ് നടത്തി.
ഹോളി തിരുമലയിൽ, അജേഷ് തോട്ടത്തിൻ കടവ്, നൗഫൽ മല്ലശ്ശേരി, ഷിബു വെട്ടു കല്ലുംപുറം, ബാബു വേലിക്കകത്ത് എന്നിവരാണ് ആദ്യമായി അമ്മച്ചിയെ കണ്ടെത്തിയത്. പിന്നീട് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ റോഡിൽ എത്തിച്ചു.
പുല്ലുകൾ കൂട്ടിയിട്ട് കിടന്ന സ്ഥലം കണ്ട് സംശയം തോന്നിയാണ് ഈ സ്ഥലത്ത് കൂടുതൽ തിരച്ചിൽ നടത്തിയത്. അറമത്ത് കുടുംബത്തിന്റെ പറമ്പിലാണ് കണ്ടത്.
ക്ഷീണിതയായി കാണപ്പെട്ട അമ്മച്ചിയെ പ്രാഥമിക ചികിത്സക്കായി കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ലിസി ചാക്കോ സ്വാഗതവും, പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി സിഐ ജീവൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ വാർഡ് മെമ്പർമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാന സുബൈർ, വാസുദേവൻ, ചാൾസ് തയ്യിൽ, രാജു തെന്മല, പോലീസ് ഓഫീസർമാരായ സാജു സി സി, സലിം മുട്ടത്ത്, കോടഞ്ചേരി എസ്.ഐ അഭിലാഷ് കെ. സി എന്നിവർ പ്രസംഗിച്ചു.







