Thiruvambady

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കളെ സി പി ഐ എം തിരുവമ്പാടി ലോക്കൽ കമ്മിറ്റി അനുമോദിച്ചു

തിരുവമ്പാടി: സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന്റെ വിജയ കിരീടത്തിൽ പങ്കാളികളായവരും കേരള സന്തോഷ് ട്രോഫി ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത നൗഫലിനും മുഹമ്മദ് ഫായിസിനും സി പി ഐ എം തിരുവമ്പാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവും അനുമോദനവും നൽകി.

അനുമോദന യോഗത്തിൽ സി പി ഐ എം ഏരിയാ സെക്രട്ടറി ടി വിശ്വനാഥൻ ഉപഹാരങ്ങൾ നൽകി. ലോക്കൽ സെക്രട്ടറിമാരായ കെ എസ് സുനിൽ ഖാൻ, സജി ഫിലിപ്പ്, സിഗണേഷ് ബാബു, കെ എം മുഹമ്മദാലി, എസ് ജയപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button