Thiruvambady

ക്ഷീരകർഷകർക്ക് എലിപ്പനി ബോധവൽക്കരണ ക്ലാസ്സും പ്രതിരോധ മരുന്ന് വിതരണവും നടത്തി

തിരുവമ്പാടി:തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും തിരുവമ്പാടി ക്ഷീരോല്പാദക സഹകരണ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ വെച്ച് ക്ഷീര കർഷകർക്ക് എലിപ്പനി ബോധവൽക്കരണ ക്ലാസ്സും പ്രതിരോധ മരുന്ന് വിതരണവും നടത്തി. കൊടുവള്ളി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ റജിമോൾ ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു.

ജോസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ബിനു കുര്യൻ അധ്യക്ഷം വഹിച്ചു. ‘എലിപ്പനിയും പ്രതിരോധ മാർഗ്ഗങ്ങളും’ എന്ന വിഷയത്തിൽ തിരുവമ്പാടി എഫ്.എച്ച്.സി.മെഡിക്കൽ ഓഫീസർ ഡോ.നിഖില.കെ, ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജലീൽ പി.കെ. എന്നിവർ ക്ലാസ്സെടുത്തു ക്യാമ്പിൽ വെച്ച് 265 പേർക്ക് എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു KMCT മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ ക്ഷീര കർഷകരുടെ രക്തസമ്മർദ്ദവും പ്രമേഹം പരിശോധന നടത്തി.

KMCT മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ സ്റ്റഫി ജോൺ, നേഴ്സിഗ് റ്റ്യൂട്ടർ നസ്മിന എന്നിവർ ജീവിതശൈലീ രോഗനിർണയ ക്യാമ്പിന് നേതൃത്വം നൽകി. മിനി തോമസ് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button