അഗസ്ത്യൻമുഴി- കൈതപ്പോയിൽ റോഡ് കരാറുകാരന്റെ അനാസ്ഥക്കെതിരെ സി പി ഐ എം മാർച്ച്

തിരുവമ്പാടി : കൈതപ്പോയിൽ-അഗസ്ത്യൻമുഴി റോഡ് നിർമ്മാണത്തിലെ അനാസ്ഥക്കെതിരെയും നിരവധി തവണ പണി പൂർത്തീകരിക്കാൻ സമയം നീട്ടിക്കൊടുത്തിട്ടും റോഡ് പണി ഉഴപ്പി നാട്ടുകാരെ ദുരിതത്തിലാക്കിയ കരാറുകാരായ നാഥ് ഇൻ ഫാസ്ട്രക്ച്ചർനെതിരെ പിഴ ഈടാക്കണമെന്നും ആവശ്യപ്പെട്ട് സി പി ഐ എം തിരുവമ്പാടി ലോക്കൽ കമ്മറ്റികൾ പി ഡബ്ള്യു ഡി ഓഫീസ് മാർച്ച് നടത്തി. മാർച്ച് പി ഡബ്ള്യു ഡി ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. മാർച്ചിനോട് അനുബന്ധിച്ച് നടന്ന പ്രതിഷേധയോഗത്തിൽ ഏരിയ കമ്മറ്റി അംഗം വി.കെ പീതാംബരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സി പി ഐ എം തിരുവമ്പാടി വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ എസ് സുനിൽഖാന്റെ അദ്യക്ഷതയിൽ നടന്ന പ്രതിഷേധയോഗത്തിൽ പാർട്ടി ഏരിയ കമ്മറ്റി അംഗങ്ങളായ ജോളി ജോസഫ്, സി എൻ പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവമ്പാടി പാർട്ടി ഓഫിസിൽ നിന്ന് തുടങ്ങിയ മാർച്ചിന് ഗീത വിനോദ്,കെ എം മുഹമ്മദാലി, ഗീത പ്രശാന്ത്, ശിവദാസൻ തുടങ്ങിയവർ നേത്യത്വം നൽകി. പ്രതിഷേധയോഗത്തിൽ സി പി ഐ എം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി സജി ഫിലിപ്പ് സ്വാഗതം ആശംസിച്ചു സി ഗണേഷ് ബാബു നന്ദി രേഖപ്പെടുത്തി.







