Koodaranji

കൂടരഞ്ഞി; കൂമ്പാറയിൽ വാഹനാപകടം: യുവാവ് മരിച്ചു

കൂടരഞ്ഞി: കൂമ്പാറ അനക്കല്ലുംപാറയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കൂമ്പാറ മാങ്കുന്ന് കോളനിയിലെ ജയകൃഷ്ണൻ സിമിലി ദമ്പതികളുടെ മകൻ ജയേഷ് (22) മരിച്ചു.

ഇന്നലെ വൈകുന്നേരം ആയിരുന്നു അപകടം. കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്ക് വരുകയായിരുന്ന ആക്റ്റീവ സ്കൂട്ടർ ആണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ ഓടിച്ചയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button