Koodaranji
കൂടരഞ്ഞി തിരുവമ്പാടി റോഡ് ഉടൻ തുറന്ന് കൊടുക്കണം; മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കൂടരഞ്ഞി:കലുങ്ക് നിർമ്മാണത്തിൻ്റെ പേരിൽ ഗതാഗതം നിരോധിച്ച കൂടരഞ്ഞി തിരുവമ്പാടി റോഡ് ഉടൻ തുറന്ന് കൊടുക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു.
കലുങ്കു നിർമാണത്തിൻ്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി പ്രതിഷേധാർഹമാണ്. സ്കൂളുകളും കോളേജുകളും തുറക്കുന്ന സാഹജര്യത്തിൻ റോഡ് പൂർണ്ണമായും അടച്ചുള്ള നിർമ്മാണ പ്രവർത്തനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
അടിയന്തിരമായി റോഡ് തുറന്ന് കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡണ്ട് ജോസ് മടപ്പിള്ളിൽ ആവശ്യപ്പെട്ടു.






