Kodanchery
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്ക് 210 കട്ടിലുകൾ വിതരണം ചെയ്തു

കോടഞ്ചേരി: പഞ്ചായത്തുതല വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ലിസി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ്കുമാർ, മറ്റു ജനപ്രതിനിധികൾ ഐസിഡിഎസ് സൂപ്പർവൈസർ ജമീല , അംഗൻവാടി വർക്കർമാരായ ലൈല ,ബിജി ,പ്ലാൻ ക്ലർക്ക് ഷമീർ പി എന്നിവർ സംബന്ധിച്ചു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ജനക്ഷേമ പ്രദമായ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കട്ടിൽ വിതരണം നടത്തിയിരികുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.







