Kodanchery

കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ചെന്നായ കൂട്ടം ആടിനെ ആക്രമിച്ചു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന ജിനോയ് കല്ലൂപറമ്പിൽ എന്നയാളുടെ കഴിഞ്ഞ ആഴ്ച പ്രസവിച്ച തള്ള ആടിനെ ഇന്നു വൈകുന്നേരം വീടിന്റെ സമീപത്ത് വച്ച് ചെന്നായ കൂട്ടം ആടിനെ ആക്രമിച്ചു.

കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ ചെന്നായ കൂട്ടത്തെ ഓടിച്ച് ആടിനെ രക്ഷപ്പെടുത്തി. ശരീരത്തിലാകമാനം മുറിവ് പറ്റിയ ആടിന് രണ്ട് ആട്ടിൻകുട്ടികൾ ഉണ്ട്. വളർത്തുമൃഗങ്ങൾക്ക് വന്യജീവികളുടെ ആക്രമണ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ കർഷകർ ആകെ പ്രതിസന്ധിയിലാണ്.

Related Articles

Leave a Reply

Back to top button