Kodanchery

ഹോളിഫാമിലി എച്ച്. എസ്സിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

വേനപ്പാറ: ഹോളിഫാമിലി എച്ച്. എസ്സിൽ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് വിപുലമായി നടത്തപ്പെട്ടു.സിനിമ സീരിയൽ രംഗത്ത് ശ്രദ്ധയാർന്ന കഥാപാത്രങ്ങളെ സമ്മാനിച്ച നടിയും കലാകാരിയുമായ മേരി തോമസ് ആണ് ജൈവപച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തത്.

വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ കൃഷി നടപ്പിലാക്കിയത്. ജൈവ പച്ചക്കറിക്കൃഷി സ്കൂളിലും വീട്ടിലും എന്ന ലക്ഷ്യത്തോടെ പച്ചക്കറി വിത്ത്, തൈകൾ എന്നിവ കുട്ടികൾക്ക് വിതരണം ചെയ്ത് പരിപാടി കൂടുതൽ സജീവമാക്കാൻ ശ്രമിച്ചു.

പയർ, വെണ്ട, തക്കാളി, വഴുതന, പച്ചമുളക് എന്നീ പച്ചക്കറികളാണ് സ്കൂൾ അങ്കണത്തിൽ വിളഞ്ഞിരിക്കുന്നത്.സ്കൂൾ മാനേജർ സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.ജെ തങ്കച്ചൻ ,ഷൈൻ കെ. പുന്നൂസ്‌,സാജു ജോസ്, ജീൻസ് കെ.സി, പ്രിൻസ് മാത്യു, ഷെറി ജോസ്, ടിയാര സൈമൺ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button