Kerala

ഒടുവില്‍ അവര്‍ വീട്ടിലെത്തി, ജീവനറ്റ ശരീരവുമായി.., പ്രവീണിനെയും ഭാര്യയെയും മക്കളെയും അവസാനമായി ഒരുനോക്ക് കാണാന്‍ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തിയത് നിരവധി പേര്‍

ശ്രീകാര്യം; നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച മലയാളികളുടെ മൃതശരീരങ്ങള്‍ വീട്ടിലെത്തിച്ചു. പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതശരീരങ്ങളാണ് വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചത്. മതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു.

വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് മൃതദേഹങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. പ്രവീണിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെയാണ് ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലെയ്‌നിലെ രോഹിണിഭവനിലെത്തിച്ചത്.

പ്രവീണിനെയും ഭാര്യയെും മക്കളെയും ഒരുനോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി ആളുകളാണ് ചെങ്കോട്ടുകോണത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Related Articles

Leave a Reply

Back to top button