കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനത്തിനെതിരെ അടിവാരത്ത് ഉപവാസ സമരം സംഘടിപ്പിച്ചു

അടിവാരം: കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനത്തിലെ ജനവിരുദ്ധ ശിപാർശകൾ പിൻവലിക്കുക. ഇ.എസ്.എയിൽ നിന്ന് കൃഷിയിടങ്ങള പൂർണ്ണമായും ഒഴിവാക്കുക. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാരത്ത് ഉപവാസ സമരം സംഘടിപ്പിച്ചു. ഏകദിന ഉപവാസ സമരത്തിന് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി പ്രസിഡണ്ട് മാജൂഷ് മാത്യു നേതൃത്വം നൽകി.
സംസ്ഥാന ഗവൺമെൻറ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ട് ജനവാസ മേഖലകളെയും കൃഷിഭൂമി ഉൾപ്പടെയുള്ള തോട്ടം മേഖലകളേയും ഉൾപ്പെടുത്തിയതിനെതിരെ മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് നൂറുകണക്കിന് കർഷകർ അടിവാരത്ത് നടന്ന ഉപവാസ സമരത്തിൽ പങ്കെടുത്ത് പ്രതിഷേധിച്ചു.
കെ പി സി സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം ഉദ്ഘാടനം ചെയ്ത ഉപവാസ സമരത്തിൽ ദേവസ്യ ചൊള്ളാമഠത്തിൽ അധ്യക്ഷത വഹിച്ചു. രാജേഷ് ജോസ് പാറത്തലക്കൽ മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി സമരനായകൻ മാജൂഷ് മാത്യുവിന് കരിക്കിൻ വെള്ളം നൽകി ഉപവാസസമരം അവസാനിപ്പിച്ചു.
മാത്യു ദേവഗിരി, അനീഷ് എം.കെ, ജില്ല പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, സണ്ണി പുലിക്കുന്നേൽ, വി.കെ.ഹുസൈൻകുട്ടി, ഷിൻജോ തൈക്കൽ, രതീഷ് പ്ലാപ്പറ്റ, ഷിൻറ്റോ തുടങ്ങിയവർ സംസാരിച്ചു.







