Kodanchery

കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതിയുടെ 1-ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ 1-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കോഴിക്കോട് പാർലമെൻറ് അംഗം ശ്രീ എം കെ രാഘവൻ എം പി നിർവഹിച്ചു.

ഡിസംബർ 30 മുതൽ 2022 ഫെബ്രുവരി 28 വരെയുള്ള ദിവസങ്ങളിലായി സമുചിതമായ ആഘോഷ പരിപാടികൾ ആണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി തയ്യാറാക്കിയിരിക്കുന്നത്.

വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോവി ഡ് മഹാമാരിയിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് കൈമെയ് മറന്ന് സഹായം എത്തിച്ച കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെയും ആശാവർക്കർമാരയും പൊന്നാട അണിയിച്ച് ആദരിച്ചു.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ഭിന്നശേഷി സംഗമം, വയോജന സംഗമം, പാലിയേറ്റീവ് സംഗമം, ഗ്രാമീണ ടൂറിസം സെമിനാർ, വ്യവസായ സംരഭകത്വ പരിപാടികൾ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ ഒത്തുചേരൽ, സാഗി പഞ്ചായത്തിന്റെ വില്ലേജ് ഡെവലപ്മെൻറ് പ്ലാൻ സമർപ്പിക്കൽ , പരാതി പരിഹാര അദാലത്തുകൾ, ലൈസൻസ് ക്യാമ്പുകൾ, ഗ്രാമീണ കലാ-കായിക മത്സരങ്ങൾ, ടൂറിസം, ട്രക്കിംഗ്, ക്രാഡിൽ അംഗനവാടികളുടെ പൂർത്തി കരണം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളോടെ 1-ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബാബു കളത്തൂർ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെബർമാരായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് പെരുമ്പള്ളി, റിയാന സുബൈർ, സിബി ചിരണ്ടായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ റോയി കുന്നപ്പള്ളി , ജോബി ജോസഫ് , ബുഷറ ഷാഫി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ് ചടങ്ങിൽ നന്ദി, ആദരിക്കൽ ചടങ്ങിന് പ്ലാൻ ക്ലർക്ക് ഷമീർ പി എന്നിവർ നേത്വത്വം നൽകി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വിഡി ജോസഫ്, പള്ളത്തു വക്കച്ചൻ, ആനി ജോൺ, ആൻറണി നീർവേലി, അന്നക്കുട്ടി ദേവസ്യ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ആശംസകളർപ്പിച്ചു.

Related Articles

Leave a Reply

Back to top button