തോട്ടുമുക്കം: സെന്റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി

തോട്ടുമുക്കം: സെന്റ് തോമസ് ഫൊറോന പള്ളിയിൽ മാർ തോമാശ്ലീഹായുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും അറുപതാം തിരുനാൾ മഹോത്സവത്തിന് കൊടിയേറി.
ഫെറോന ചർച് വികാരി ഫാദർ ഡൊമിനിക് തൂങ്കുഴി കൊടി ഉയർത്തി. അസിസ്റ്റന്റ് വികാരി ഫാദർ തോമസ് കടപ്പലാക്കൾ, ഫാദർ ലിജോ ചെമ്പ് തൊട്ടി, ജിയോ വെട്ടുകാട്ടിൽ, വിൽസൺ പള്ളിക്കമാലിൽ, രാജു ഇളംതുരുത്തി, ഒ എ കുര്യാക്കോസ്, എന്നിവർ നേതൃത്വം നൽകി.
ജനുവരി 24 25 26 തീയതികളിലായി നടക്കുന്ന തിരുനാൾ മഹോത്സവത്തിൽ വെള്ളിയാഴ്ച ജപമാല പ്രദക്ഷിണ റാലി, സെമിത്തേരി സന്ദർശനം, മുതിർന്നവരെ ആദരിക്കൽ, ദിവ്യ ബലി, സ്നേഹവിരുന്ന് എന്നിവ നടന്നു. ശനിയാഴ്ച തിരുന്നാൾ കുർബാനയും, തോട്ടുമുക്കം കപ്പേളയിലേക് വാദ്യമേളങ്ങളാലോടെ പ്രദക്ഷിണവും നടക്കും. ഞായർ രാവിലെ 10.30ന് ബിഷപ്പ് ജേക്കബ് തൂങ്കുഴി വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകും. തുടർന്നു 12 മണിയോടെ പ്രദക്ഷിണത്തോട് കൂടി തിരുന്നാളിന് കൊടിയിറങ്ങും.







