അംഗൻവാടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു;

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചെമ്പുകടവ് അഞ്ചാം വാർഡിൽ നിർമ്മിക്കുന്ന അംഗൻവാടിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആരംഭമായി കുറ്റി അടിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി , കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ കുറ്റിയടിക്കൽ കർമ്മം നടത്തി.തൊഴിലുറപ്പ് അസിസ്റ്റൻറ് എൻജിനീയർ നിർമ്മല ബസേലിയോസ്, ഓവർസീയർ ഗോകുൽദാസ് , അംഗൻവാടി ടീച്ചർമാർ , പ്രദേശവാസികൾ, കോൺട്രാക്ടർ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സംരംഭമായി 14 ലക്ഷം രൂപ മുതൽ മുടക്കി ജോസഫ് ചക്കുംമൂട്ടിൽ സംഭാവനയായി തന്ന 3 സെൻറ് സ്ഥലത്ത് നിർമ്മിക്കുന്ന മീൻമുട്ടി അംഗൻവാടിയുടെ കുറ്റിയടിക്കൽ കർമ്മം ആണ് സംഘടിപ്പിച്ചത്.







