Mukkam

തോട്ടുമുക്കത്ത് മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പൊലീസിൻ്റെ പിടിയിൽ.

മുക്കം: തോട്ടുമുക്കത്ത് മയക്കുമരുന്നായ എം.ഡി.എം എ യുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി. ചെറുവാടി അങ്ങാട്ടപൊയിൽ അഫ്സൽ (27), ചുള്ളിക്കപറമ്പ് തേലേരി ഷാനിദ് (25) എന്നിവരെയാണ്  മുക്കം പൊലീസ് പിടികൂടിയത്.

ബുധനാഴ്ച രാത്രി തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ വാഹന പരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്. അഞ്ചു ഗ്രാം മയക്കുമരുന്ന് ഇവരിൽ നിന്ന് കണ്ടെടുത്തു

Related Articles

Leave a Reply

Back to top button