Kodanchery

തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രം ശുചീകരിച്ചു.

കോടഞ്ചേരി: ഡോൺ ബോസ്കോ കോളേജ് മാമ്പറ്റ, മുക്കത്തെ വിദ്യാർത്ഥികൾ, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൻ്റെയും, വനം വകുപ്പിൻ്റെയും, വ്യാപാരി വ്യവയിസായി കോടഞ്ചേരിയുടെയും സഹകരണത്തോടെ തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രം ശുചീകരിച്ചു.

കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് ചെമ്പകശ്ശേരി ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ ജെയിംസ് പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, കോടഞ്ചേരി വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ്‌ റോബർട്ട് അറയ്ക്കൽ, ടൂറിസം ഡെസ്റ്റിനേഷൻ മാനേജർ ഷെല്ലി കുന്നേൽ എന്നിവർ സംസാരിച്ചു.

ഡോൺ ബോസ്കോ കോളേജ് വൈസ് പ്രിൻസിപ്പൽ കെ.വി വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ആർ.ഒ സന്തോഷ് അഗസ്റ്റിൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button