Kerala

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ്മുറിയിൽ വെച്ച് പീഡിപ്പിച്ച കാസർകോട്ടെ അധ്യാപകന് 20 വർഷം തടവും 20,000 രൂപ പിഴയും

കാസർകോട്: നാലാം ക്ലാസ് വിദ്യാർത്ഥിനിയോട് കൊടുംക്രൂരത കാണിച്ച അധ്യാപകന് 20 വർഷം കഠിനതടവ് വിധിച്ച് കോടതി. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിച്ച അധ്യാപകൻ കാസർകോട് കിനാനൂർ സ്വദേശി രാജൻ നായർക്കാണ് 20 വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

അതേസമയം, കുട്ടിയുടെ കുടുംബത്തിനു സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു. പോക്‌സോ നിയമം ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്തു വരുന്ന രണ്ടാമത്തെ വിധിയാണിത്.

പ്രതി പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

Related Articles

Leave a Reply

Back to top button