Kodanchery
തെരുവ് വിളക്ക് പദ്ധതിയുടെ ഭാഗമായി ചെമ്പുകടവ് അങ്ങാടിയിൽ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2021 – 22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പതിനൊന്നര ലക്ഷം രൂപ ചിലവിൽ നടപ്പിലാക്കുന്ന തെരുവ് വിളക്ക് പദ്ധതിയുടെ ഭാഗമായി ചെമ്പുകടവ് അങ്ങാടിയിൽ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വികസനകാര്യ ചെയർമാൻ ജോസ് പെരുമ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ വനജ വിജയൻ, ഷിജു കൈതകുളം, സജി പട്ടത്തെകുടി, വ്യാപാരി വ്യവസായി പ്രസിഡൻറ് കുര്യാച്ചൻ വട്ടപ്പലം, മുൻ മെമ്പർ ജോസഫ് കളപ്പുര, സണ്ണി പാപ്പിനിശ്ശേരി, വിജയൻ ആലമല, സണ്ണി കൊട്ടുകാപ്പള്ളി, ഷമീർ പി എന്നിവർ സംസാരിച്ചു.







