Kodanchery
കോടഞ്ചേരി വില്ലേജ് ഓഫീസിലേക്ക് സംഘടനകൾ സംയുക്ത ധർണ്ണ നടത്തി

കോടഞ്ചേരി: കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള ഹോട്ട്സ്പോട്ട് ലിസ്റ്റിൽ നിന്നും കോടഞ്ചേരി, നെല്ലിപൊയിൽ വില്ലേജുകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു കിഫ, ഫാർമേഴ്സ് റിലീഫ് ഫോറം, വൺ ഇന്ത്യ വൺ പെൻഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ കോടഞ്ചേരി വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.
കോടഞ്ചേരി, നെല്ലിപ്പൊയിൽ വില്ലേജുകളെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും വില്ലേജുകളെ ലിസ്റ്റിൽ ഉൾപ്പെടുത്താതിരിക്കാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ രണ്ടു വില്ലേജിലും കർഷകർ കാട്ടുപന്നി ശല്യം മൂലം വളരെയേറെ ദുരിതമനുഭവിക്കുന്നു.യോഗത്തിൽസേവ്യർ കിഴക്കേക്കുന്നേൽ, അലക്സാണ്ടർ പ്ലാപ്പറമ്പിൽ, ലിൻസ് മാങ്കുടിയിൽ, വിൻസു തിരുമല സലിം വാമറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.







