Thiruvambady

തോട്ടത്തിൻകടവ് ഇരുവഴിഞ്ഞിപുഴയിൽ ‘ജനകീയ വീണ്ടെടുപ്പ്’; ശുചീകരണം നടത്തി

തിരുവമ്പാടി: ഇരുവഴിഞ്ഞിപുഴയുടെയും തീരത്തിന്റെയും സംരക്ഷണമെന്ന ലക്ഷ്യത്തോടെ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ വോംസ് ഇക്കോ സോലൂഷൻ, ഹരിത കേരളം മിഷൻ, അൽഫോൻസാ കോളേജ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ജനകീയ വീണ്ടെടുപ്പ്’ ശുചീകരണ പരിപാടി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

‘ഹരിതം – ശുചിത്വം – സുന്ദരം’ എന്ന മുദ്രാവാക്യവുമായി ഇരുവഴിഞ്ഞിപുഴയുടെയും തീരത്തിന്റെയും ശുചീകരണത്തിന്റെ ഭാഗമാവാൻ ഹരിത കർമ്മസേന, അൽഫോൻസാ കോളേജ് ഗ്രീൻ കബ്ബ് വിദ്യാർത്ഥികൾ, അധ്യാപകർ , പഞ്ചായത്ത് മെമ്പർമാർ, മറ്റു രാഷ്ട്രീയ-സാംസ്കാരിക സംഘടനകൾ തുടങ്ങി അനവധി പേർ പരിപാടിയിൽ പങ്കാളികളായി.തോട്ടത്തിൻ കടവത്ത് പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായാണ് ശുചീകരണ പരിപാടികൾ നടന്നത്. ശേഖരിച്ച മാലിന്യം ഗ്രീൻ വേംസ് എന്ന മാലിന്യ സംസ്കരണ ഏജൻസിയുടെ ആഭിമുഖ്യത്തിൽ സംസ്കരിക്കും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 13-ാം വാർഡ് മെമ്പർ ഷൗക്കത്തലി സ്വാഗതം പറഞ്ഞു. അൽഫോൻസ കോളേജ് പ്രിൻസിപ്പൽ ഡോ. ചാക്കോ കെ.വി മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യസ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, മെമ്പർമാരായ ലിസി സണ്ണി, ഷൈനി ബെന്നി അൽഫോൻസാ കോളേജ് അധ്യാപകർ അലക്സ് ബെന്നി, ധന്യ കെ ഹരിത കേരള മിഷൻ ആർ പി ഡോണ ഫ്രാൻസിസ്, ഗ്രീൻ വോംസ് പ്രതിധിനികളായ ആകാശ് ബാബു, സായൂജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button