Koodaranji
റോഡിൽ സ്ഥാപിച്ച കമ്പിവേലി മാറ്റി
കൂടരഞ്ഞി : കക്കാടംപൊയിൽ റോഡിൽ കള്ളിപ്പാറയ്ക്കു സമീപം ഉള്ള വ്യൂ പോയിന്റിൽ റോഡ് കയ്യേറി സ്വകാര്യ റിസോർട്ട് ഉടമ സ്ഥാപിച്ച കമ്പിവേലി ഉടമ തന്നെ പൊളിച്ചു മാറ്റി.
മൂന്ന് അടിയോളം പൊതുമരാമത്ത് വകുപ്പ് റോഡിലേക്ക് കയറ്റി സ്ഥാപിച്ച കമ്പിവേലി ആണ് പൊളിച്ച് ഉടമസ്ഥരുടെ അതിർത്തിയിലേക്ക് മാറ്റി സ്ഥാപിച്ചത്. ഇവിടെ കെട്ടിടം പണിയുന്നതിന്റെ ഭാഗം ആയി ആണ് കമ്പിവേലി സ്ഥാപിച്ചത്. വിനോദ സഞ്ചാരികൾ ഈ വ്യൂ പോയിന്റിൽ നിന്നാണ് താഴ്ഭാഗത്തെ കാഴ്ചകൾ കണ്ടിരുന്നത്.