Thiruvambady
സേട്ട് സാഹിബ് അനുസ്മരണവും; പെരുന്നാൾ കിറ്റ് വിതരണവും നടത്തി

തിരുവമ്പാടി: ഐ.എൻ.എൽ സ്ഥാപക ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ നാഷണൽ ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സേട്ട് സാഹിബ് അനുസ്മരണവും, പെരുന്നാൾ കിറ്റ് വിതരണവും നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ഓ.പി അബ്ദുൽ റഹ്മാൻ സേട്ട് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ഫൈസൽ തിരുവമ്പാടി അധ്യക്ഷത വഹിച്ചു ചടങ്ങിൽ ബഷീർ തണൽ, പി മുഹമ്മദ് എന്നിവർ സംസാരിച്ചു.
പുന്നക്കൽ, തിരുവമ്പാടി, പാമ്പിഴഞ്ഞപാറ എന്നിവിടങ്ങളിലാണ് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തത്.







