കോടഞ്ചേരി കുരിശിങ്കല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പതിനെട്ടാം വാര്‍ഡ് തെയ്യപ്പാറ കുരിശിങ്കല്‍ പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ കുരിശിങ്കല്‍ കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
തെയ്യപ്പാറ കുരിശിങ്കല്‍ പ്രദേശത്തെ 35 ഓളം കുടുംബങ്ങള്‍ വര്‍ഷങ്ങളായി മഴയത്തും വെയിലത്തും തലച്ചുമടായി വെള്ളം ചുമന്നുകൊണ്ടു വന്നാണ് ദൈനംദിന ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊണ്ടിരുന്നത്.പ്രദേശവാസിയായ നീര്‍ച്ചാലില്‍ അഹമ്മദ് ഹാജി സൗജന്യമായി നല്കിയ സ്ഥലത്താണ് കുളം നിര്‍മ്മിച്ചത്.വാര്‍ഡ് മെമ്പര്‍ ഷാജു തേന്മലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ ജോബി ജോസഫ് മുഖ്യാതിഥിയായിരുന്നു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റിയാനസ് സുബൈര്‍, മെമ്പര്‍മാരായ വാസുദേവന്‍ ഞാറ്റുകാലായില്‍, ചിന്ന അശോകന്, മുന്‍ മെമ്പര്‍മാരായ സജിനി രാമന് കുട്ടി, ജെയ്സന് ജോയ്, ഗ്രാമപഞ്ചായത്ത് പ്ലാന്‍ ക്ലര്‍ക്ക് ഷമീര്‍ പി, കണ്‍വീനര്‍ അബൂബക്കര്‍ മൗലവി, അബ്ദുള്‍ ജബ്ബാര്‍, പോള്‍ ടി ഐസക്, അബ്ദുള്ള എ.സി, വര്‍ഗ്ഗീസ് കുറുപ്പഞ്ചേരി, പൗലോസ് കരിപ്പാക്കുടി, കെ.എം ബേബി കൊരയംമാക്കല്, ജോസ് പനക്കല്‍, അപ്പച്ചന് കണിയാംമാട്ടേല്‍, കുടിവെള്ള പദ്ധതി സെക്രട്ടറി സുശീല പൊക്കത്തില്‍, കോണ്ട്രാക്ടര് മൊയ്തീന് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സിബി ചിരണ്ടായത്ത് സ്വാഗതവും കുരിശിങ്കല്‍ കുടിവെള്ള പദ്ധതി പ്രസിഡണ്ട് ഉണ്ണി ചൂരപൊയ്കയില്‍ നന്ദിയും പറഞ്ഞു.തെയ്യപ്പാറ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി വികാരി ഫാ.ബേസില്‍ തൊണ്ടലില്‍, പദ്ധതി ഗുണഭോക്താക്കള്‍, പ്രദേശവാസികള്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ കുരിശിങ്കല്‍ പ്രദേശത്തെ ഉത്സവലഹരിയില്‍ ആക്കി നടത്തിയ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.







