നാടിന്റെ ആഘോഷമായിടൂറിസം ഗ്രാമസഭ

കക്കാടംപൊയിൽ ടൂറിസം വില്ലേജായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും ഉത്തരവാദിത്യ ടൂറിസത്തിന്റെ ഭാഗമായി കൂടുതൽ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പ്രത്യേക ഗ്രാമസഭ യോഗംചേർന്നു . സ്കൂൾവിദ്യാർഥികളും, സ്ത്രികളും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ ഗ്രാമസഭയിൽ പങ്കാളികളായി .
ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ സഹകരണത്തൊടെ ചെയ്യാൻ സാധിക്കുന്ന പ്രവർത്തികൾ ഗ്രൂപ്പ് തിരിഞ്ഞ് ഗ്രാമസഭ ചർച്ചചെയ്തു.
ജോർജ് എം.തോമസ് എം.എൽ. എ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് അധ്യക്ഷയായി . ജില്ല കലക്ടർ സാബശിവറാവു, ടൂറിസം ജോയിന്റ് ഡയറക്ടർ അനിത, ഡി.റ്റി.പി.സി സെക്രട്ടറി ബീന, ഉത്തരവാദിത്ത ടൂറിസം കോർഡിനേറ്റർ ശ്രീകല ലക്ഷ്മി, വൈസ് പ്രസിഡന്റ് തോമസ് മാത്യു, കെ എസ് അരുൺകുമാർ, വി എ നസീർ, ജിജി കട്ടക്കയം, ജോണി വാളിപ്ലാക്കൽ, ഗ്രേസി കീലത്ത് ടൂറിസം വികസന സമിതിഅംഗങ്ങൾ എന്നിവർ ഗ്രാമ സഭയ്ക്ക് നേതൃത്വം നൽകി
പ്രദേശവാസികൾ നിർമിച്ച വിവിധ ഉത്പന്നങ്ങളുടെ വിപണനമേളയും സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ നാടൻ പാട്ടും, ദേവിക ശ്രീനിവാസന്റെ മോഹിനിയാട്ടവും ഗ്രാമ സഭയെ വേറിട്ടതാക്കി. ഗ്രൂപ്പ് ചർച്ചയുടെ അടിസ്ഥാനത്തിൽ
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥജന പ്രതിനിധി സമിതിയിൽ നിന്നും ടൂറിസവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ സ്വീകരിക്കാൻ ഗ്രാമസഭയിൽ തീരുമാനിച്ചു .
ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ടി അബ്ദുൽ സലാം സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി അജിത് പി എസ് നന്ദിയും പറഞ്ഞു







