തിരുമ്പാടി ഗ്രാമപഞ്ചായത്തിലെ പട്ടിക വർഗ ശാക്തീകരണത്തിന് സംയോജിത പദ്ധതി

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പട്ടിക വർഗ കോളനികളിലെ കുടുംബങ്ങളുടെ ശാക്തീകരണ ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ പദ്ധതികൾ ചേർത്ത് സംയോജിത പദ്ധതി നടപ്പാക്കാൻ ധാരണ. ഇന്ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ സബ്. കലക്ടർ ചെൽസാസിനി ഐ.എ. എസ് ന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സംയോജിത പദ്ധതി തയ്യാറാക്കാൻ സ്പെഷ്യൽ എസ്റ്റൻഷൻ ഓഫീസർ നിസാറുദ്ധീനെ ചുമതലപെടുത്തി.
ഗ്രാമ പഞ്ചായത്തിലെ പട്ടിക വർഗ കോളനികളായ മുത്തപ്പൻപുഴ , ഓടപൊയിൽ, മേലെ പൊന്നാങ്കയം, ഓളിക്കൽ തുടങ്ങിയ കോളനികളിലെ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയത്തുന്നതിനുള്ള പദ്ധതികൾ ഉണ്ടാവണമെന്ന് യോഗം വിലയിരുത്തി. മേലെ പൊന്നാങ്കയം കോളനിയിലെ പ്രശ്നങ്ങൾ നേരിൽ കണ്ട് വിലയിരുത്തിയതിന്റെ ഭാഗമായാണ് ഇന്ന് യോഗം ചേർന്നത്.
വ്യാജവാറ്റ്, കുട്ടികളുടെ വിദ്യാഭ്യാസം, പോഷകഹാരം, സ്റ്ററ സ്ത്രീകളുടെ കൂട്ടായ്മ രൂപീകരണം, പട്ടികവർഗ കോളനിക്ക് ആംബുലൻസ്, ബോധവൽക്കണ യജ്ഞം, തൊഴിൽ പരിശീലനം, ലഹരി വിരുദ്ധ ക്യാമ്പ്, മെഡിക്കൽ ക്യാമ്പ് എന്നീ പദ്ധതികൾ വിവിധ വകുപ്പുകൾ ചേർന്ന് പട്ടികവർഗ ക്ഷേമത്തിനായ് ഒരു സമഗ്ര പദ്ധതിയുണ്ടാകണമെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ സബ് കലക്ടർ ചെൽസാസിനി ഐ. എ .എസ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, കെ.ഡി ആന്റണി, മഞ്ജു ഷിബാൻ, ലിസി സണ്ണി,കെ ജയപാലൻ (ഡെ.എക്സൈസ് കമ്മീഷണർ ), ഉദയ കെ.ജോയി(ഐ സി ഡി എസ് സൂപ്പർവൈസർ ), സുനീർ മുത്താലം (ഹെൽത്ത് ഇൻസ്പെക്ടർ ), ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, തിരുവമ്പാടി വില്ലേജ് ഓഫീസർ മാർട്ടിൻ സി അഗസ്റ്റിൻ, അസി.സെക്രട്ടറി മനോജ് ടി, ദീപക് കെ (ട്രൈബൽ എസ്റ്റൻഷൻ ഓഫീസർ ), രമ്യ ജി സി (എസ്.ഐ തിരുവമ്പാടി) ശ്യാം കിഷോർ, അരുൺ ടി, അങ്കണവാടി വർക്കർ നിഷ ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.







