Thiruvambady
കൊടക്കാട്ടുപാറയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു

തിരുവമ്പാടി : പഞ്ചായത്തിലെ കൊടക്കാട്ടുപാറ ചെറുശ്ശേരി ഭാഗത്ത് കാട്ടാനശല്യം രൂക്ഷമായി. കിഴക്കോത്ത് കൊച്ച്, കിഴക്കോത്ത് ജോയി, വട്ടവാന ജോയി എന്നിവരുടെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കമുക് , കുരുമുളക് എന്നിവ കാട്ടാനക്കൂട്ടം നശിപ്പിച്ചു.
വനപാലകർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് കാട്ടാനകളെ വനത്തിലേക്ക് തുരത്തി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, പഞ്ചായത്ത് അംഗം കെ.ഡി.ആന്റണി എന്നിവർ സ്ഥലം സന്ദർശിച്ചു.







