Puthuppady

കാതോലിക്കാ ബാവാ പുതുപ്പാടി ഡയാലിസിസ് സെന്റർ സന്ദർശിച്ചു

പുതുപ്പാടി: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പുതുപ്പാടി സെന്റ് ജോർജ് ചാരിറ്റബിൾ ഡയാലിസിസ് സെന്റർ സന്ദർശിച്ചു. ഡയാലിസിസ് സെന്റർ പ്രസിഡന്റ് കൂടിയായ ബാവാ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണു ഡയാലിസിസ് സെന്റർ സന്ദർശിക്കുന്നത്.

ഫിനഹാസ് റമ്പാൻ, ഫാ.ഗീവർഗീസ് ജോർജ്, ഫാ.സക്കറിയ മർക്കോസ്, ഫാ. പോൾജി കെ.ജോൺ, ജോയ് ജോൺ എന്നിവർ ചേർന്ന് സ്വീകരിച്ചു. പുതുതായി ഡയാലിസിസ് സെന്ററിനു ലഭിച്ച രണ്ട് ഡയാലിസിസ് മെഷീനുകളുടെ കൂദാശയും ബാവാ നിർവഹിച്ചു.

പുതുപ്പാടി സെന്റ് ജോർജ് ഡയാലിസിസ് സെന്റർ കഴിഞ്ഞ 9 വർഷത്തിനിടെ 30000 ഡയാലിസിസ് പൂർത്തിയാക്കിയിട്ടുണ്ട്. 30 രോഗികൾക്ക് സൗജന്യമായോ സൗജന്യനിരക്കിലോ ഡയാലിസിസ് ചെയ്തു വരുന്നു. പുതിയ മെഷീനുകൾ സ്ഥാപിച്ചതോടെ സെന്ററിൽ 10 പേർക്കു കൂടി കൂടുതൽ സൗകര്യം ഒരുക്കാനായി.

Related Articles

Leave a Reply

Back to top button