Mukkam
അനധികൃത ചെങ്കൽ ഖനനം; നാട്ടുകാർ സമരത്തിലേക്ക്

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കണ്ണാട്ടുകുഴി, കൂടാംപൊയിൽ, പട്ടർചോല ഭാഗത്തെ അനധികൃത ചെങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ സമരത്തിന്. കുടിവെള്ളം പോലും നശിപ്പിക്കുന്ന രീതിയിലുള്ള ഖനനത്തിനെതിരെ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണു സമരം നടത്തുന്നതെന്നു നാട്ടുകാർ പറഞ്ഞു.
പരിസ്ഥിതിലോല മേഖലയിൽ ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ശക്തമായ മഴ തുടങ്ങിയതോടെ നാട്ടുകാരുടെ ആശങ്കയും വർധിച്ചിട്ടുണ്ട്. ഖനനത്തിന് അനുമതി പഞ്ചായത്ത് ഉൾപ്പെടെ നൽകിയിട്ടില്ലെന്നാണു നാട്ടുകാർ പറയുന്നത്.
പ്രദേശവാസികളിൽ ചിലരെ സ്വാധീനിച്ച് ഖനനം തുടരാൻ നീക്കം നടത്തുന്നുവെന്നാരോപിച്ചാണു നാട്ടുകാർ രംഗത്തെത്തിയിട്ടുള്ളത്. ഖനനം തുടർന്നാൽ സ്ത്രീകൾ അടക്കമുള്ളവരെ അണിനിരത്തി തടയാനാണ് തീരുമാനം.







