Koodaranji

വികസന സെമിനാർ സംഘടിപ്പിച്ചു

കൂടരഞ്ഞി:ഗ്രാമ പഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെട്ട 2022- 23 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു.തുരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്  ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തുകൾ കേന്ദ്ര,സംസ്ഥാന സർക്കാറുകൾ എന്നിവയുടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് മലയോര മേഖലക്ക് വികസനം ഉണ്ടാകുന്ന പദ്ധതികൾക്ക് മുൻ‌തൂക്കം നൽകേണ്ടതുണ്ടെന്നും ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തികൾ സമയബന്ധിതമായി ജനോപകാരപ്രദമായ രീതിയിൽ നടപ്പിലാക്കുവാൻ ജനകീയ പങ്കാളിത്തവും മേൽ നോട്ടവും അനിവാര്യമാണെന്നും എം.എൽ.എ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്  അധ്യക്ഷനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബാബു കളത്തൂർ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെറീന റോയ്, റോസ്‌ലി ജോസ് ,രവീന്ദ്രൻ വി. ഭരണ സമിതി അംഗങ്ങളായ ബോബി ഷിബു, എൽസമ്മ ജോർജ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വളിപ്ലക്കൽ, ജോസ് തോമസ്, മോളി തോമസ്,അസിസ്റ്റന്റ് സെക്രട്ടറി അജിത് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button