Thiruvambady

മലബാർ സ്പോർട്സ് അക്കാദമിക്ക് പുതിയ ജമ്പിംഗ് ബെഡ് സമർപ്പിച്ചു

പുല്ലൂരാംപാറ: മലയോര മേഖലയിലെ നാടിൻ്റെ അഭിമാനമായ മലബാർ സ്പോർട്സ് അക്കാദമി കായികതാരങ്ങൾക്ക് മികച്ച കായിക പരിശീലനത്തിനു വേണ്ടി സംസ്ഥാന സ്പോർട്സ് വകുപ്പ് മുഖേന അനുവദിച്ച ജമ്പിംഗ് ബെഡ് തിരുവമ്പാടി എംഎൽഎ. ലിൻ്റോ ജോസഫ് സമർപ്പിച്ചു..

നിരവധി സംസ്ഥാന, ദേശീയ, അന്തർദേശീയ കായികതാരങ്ങളെ നാടിന് സമർപ്പിച്ച അക്കാദമിക്ക് ഒരു പൊൻതൂവൽ കൂടിയാണ് ജംമ്പിങ് ബെഡ് പുല്ലൂരാംപാറ സെൻ്റ്.ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് ജംമ്പിങ് ബെഡിൻ്റെ ഉദ്ഘാടനം എം എൽ എ ലിൻ്റോ ജോസഫ് നിർവഹിച്ചു.

ജോസ് മാത്യു (അക്കാഡമി ചെയർമാൻ),മേഴ്സി പുളിക്കാട്ട് (തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ, ടോമി ചെറിയാൻ,പി ടി അഗസ്റ്റിൻ(സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ), ജോളി ഉണ്ണിയേപ്പള്ളിൽ(ഹെഡ്മാസ്റ്റർ SJHSS പുല്ലൂരാംപാറ), സിബി കുര്യാക്കോസ് (H M SJUPS പുല്ലൂരാംപാറ), റോയി ഓണാട്ട്, സോമൻ പി കെ,ജോളി തോമസ് (കായികാധ്യാപിക), ബിബിൻ ടോം, ടി.ടി കുര്യൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button