Mukkam
മുക്കം സി.എച്ച്.സി മരം കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

മുക്കം: കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കോമ്പൗണ്ടിലെ മരം കൊള്ളക്ക് ഒത്താശ ചെയ്ത നഗരസഭ ചെയർമാന്റെയും കൗൺസിലർമാരുടെയും രാജി ആവശ്യപ്പെട്ടുകൊണ്ട് മുക്കം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനവും നഗരസഭാ മാർച്ചും സംഘടിപ്പിച്ചു.
പ്രതിഷേധ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നിഷാദ് നീലേശ്വരം അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് സഹീർ എരഞ്ഞോണ, ജില്ലാ ജനറൽ സെക്രട്ടറി സുഫിയാൻ ചെറുവാടി, നിയോജക മണ്ഡലം ഭാരവാഹികളായ സന്ദീപ് വാഴക്കാടൻ, സവിജേഷ്, സജേഷ്, മുൻദിർ, നിഷാദ് വീച്ചി തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ ജലീൽ, ശിവദാസൻ, സുഭാഷ്, റാഷിദ്, ശരത്ത്, ബദർ, അനന്തു, ആഷിക്, ഷൈജു, ഉനൈസ്, എന്നിവർ നേതൃത്വം നൽകി. ആദർശ് മണാശ്ശേരി സ്വാഗതവും ശ്യാം ബാബുരാജ് നന്ദിയും പറഞ്ഞു.







