MukkamVideos

മരം മുറിച്ചതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് യാതൊരു ബന്ധവുമില്ല; സമരം രാഷ്ട്രീയ പ്രേരിതം; നഗരസഭാ ചെയർമാൻ പി.ടി. ബാബു

മുക്കം : മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മരം മുറിച്ചതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല എന്നും നഗരസഭ ചെയർമാൻ പറഞ്ഞു.

അപകടഭീഷണിയായി നിന്നിരുന്ന മരം മുറിച്ചുമാറ്റണമെന്ന് വളരെക്കാലമായി ഈ പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെട്ടിരുന്നതാണെന്നും. മരം മുറിച്ചു മാറ്റിയ വിഷയത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും, തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നും നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.

സത്യാവസ്ഥ ഇതായിരിക്കെ യു.ഡി.എഫും ബി.ജെ.പി.യും ഫെൽഫെയർ പാർട്ടിയും നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്നും ജനങ്ങൾ തിരിച്ചറിയണമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button