Thiruvambady

ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തിയ ലോട്ടറി കച്ചവടക്കാരൻ തിരുവമ്പാടി പോലീസിൻറെ പിടിയിൽ

തിരുവമ്പാടി: കേരള ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തിവരുന്ന അരീക്കോട് കീഴ്ശ്ശേരി പിരുവാചോലയിൽ സതീശനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.

തിരുവമ്പാടി ഐടിഐക്ക് സമീപം ശ്രീലക്ഷ്മി ലോട്ടറി കട ഉടമയാണ് സതീശൻ. തിരുവമ്പാടി ഐ പി സുമിത് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ തിരുവമ്പാടി എസ് ഐ രമ്യ, എസ് ഐ മനോജ് കുമാർ. സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ അനീസ്, രാംജിത്ത് എ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Back to top button