Thiruvambady

ആക്ടിസൺ 26 സമാപിച്ചു; കോളേജ് വിഭാഗത്തിൽ സെന്റ് ബെനഡിക്റ്റ് കോളേജിന് ഓവറോൾ കിരീടം

തിരുവമ്പാടി : അൽഫോൻസ കോളേജിൽ നടന്ന കോളേജ് ഫെസ്റ്റ് ‘ആക്ടിസൺ 26’ സമാപിച്ചു. പ്രീ ഇവന്റുകളടക്കം 33 ഇന മത്സരങ്ങളിൽ 40 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 900 വിദ്യാർത്ഥികളാണ് ഫെസ്റ്റിൽ പങ്കെടുത്തത്.

സെന്റ് ബെനഡിക്റ്റ് കോളേജ് പശുക്കടവ് കോളേജ് തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കൈതപ്പോയിൽ ലിസ്സ കോളേജ് രണ്ടാം സ്ഥാനം നേടി. ഹയർസെക്കന്ററി വിഭാഗത്തിൽ സെൻറ് തോമസ് എച്ച് എസ് എസ് തോട്ടുമുക്കം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം സെക്രട്ടറി ഹാർട്ട് എച്ച് എസ് എസ് തിരുവമ്പാടി നേടി.

വിജയികൾക്ക് സി കെ കാസിം എംഎൽഎ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിതിൻ പല്ലാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി പോലീസ് ഇൻസ്പെക്ടർ രമ്യ, വാർഡ് മെമ്പർ ബോസ് ജേക്കബ് എന്നിവർ ചേർന്ന് ട്രോഫികൾ കൈമാറി. നാല് ദിവസങ്ങളിലായി നടന്ന പരിപാടികൾക്ക് കോളേജ് മാനേജർ ഫാ. ആൻറണി കാരിക്കുന്നേൽ, പ്രിൻസിപ്പാൾ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പാൾ എം സി സെബാസ്റ്റ്യൻ, ഫെസ്റ്റ് ക്യുറേറ്റർ ഫാ. ജിയോ മാത്യു, യൂണിയൻ ചെയർപേഴ്സൺ റോസ് ലിസ്റ്റ് സജി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button