Kerala

വെര്‍ച്വല്‍ ക്യൂവിന്റെ ആപ്പ് റെഡി; സംസ്ഥാനത്ത് മദ്യവില്‍പ്പന ബുധനാഴ്ചയോ വ്യാഴാഴ്ചയോ തുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന ബുധനാഴ്ചയോ വ്യാഴാഴ്ചയോ തുടങ്ങിയേക്കും. മദ്യം പാഴ്സലായി വാങ്ങിക്കാനുള്ള വെര്‍ച്വല്‍ ക്യൂവിന്റെ ആപ്പ് തയ്യാറായതോടെയാണ് സംസ്ഥാനത്ത് മദ്യ വില്‍പ്പന വീണ്ടും ആരംഭിക്കുന്നത്. ഇതിന്റെ ട്രയല്‍ ചൊവ്വാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രം മദ്യവില്‍പ്പന പുനരാരംഭിച്ചാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട്. കൊച്ചിയിലെ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട് അപ് സ്ഥാപനമാണ് ആപ് നിര്‍മ്മിച്ചത്. ചൊവ്വാഴ്ച നടത്തുന്ന ട്രെയല്‍ റണ്ണിലൂടെ ആപിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയ ശേഷം മാത്രമെ മദ്യവില്‍പ്പന പുനരാരംഭിക്കുകയുള്ളൂ.

മദ്യം ബാറുകളില്‍ നിന്ന് പാഴ്സലായി വാങ്ങുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ഗവര്‍ണര്‍ ഇതില്‍ ഒപ്പിടുന്നത് അടക്കമുളള നടപടിക്രമങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ തുടങ്ങാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Leave a Reply

Back to top button