Mukkam
വൈദ്യുതി ബില്ല് വർദ്ധനവിനെതിരെ മുക്കം മുൻസിപ്പൽ യൂത്ത് ലീഗ്; കെ.എസ്.ഇ.ബി ഓഫീസിൽ ചൂട്ട് മാർച്ച് സമരം നടത്തി

മുക്കം: ഇടതുപക്ഷ സർക്കാർ സാധാരണക്കാരന് ഇരുട്ടടി നൽകുന്ന വൈദ്യുതി ബില്ല് വർദ്ധനവിനെതിരെ മുക്കം മുൻസിപ്പൽ യൂത്ത് ലീഗ് കെ.എസ്.ഇ.ബി ഓഫീസിൽ ചൂട്ട് മാർച്ച് സമരം നടത്തി.
മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് വെണ്ണക്കോട് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ജിഹാദ് തറോൽ അധ്യക്ഷത വഹിച്ചു.
അബ്ദുറഹിമാൻ പി സി, മിദ്‌ലാജ് വി പി,ശിഹാബ് മുണ്ടുപാറ, ബാസിൽ, പി സി, മുസ്തഫ പൂളപൊയിൽ, റഫീഖ് എം ടി, ഉമ്മറലി. പി, ഹനീഫ തൂങ്ങും പുറം നേതൃത്വം നൽകി. മുൻസിപ്പൽ യൂത്ത് ലീഗ് ട്രഷറർ അൻവർ മുണ്ടുപാറ നന്ദി പറഞ്ഞു







