സംസ്കാരം ഇന്ന് ; ശുശ്രൂഷകൾ ഉച്ചയ്ക്ക് ഒരു മണി മുതൽ തിരുവമ്പാടി ന്യൂസിൽ തൽസമയം

സംസ്കാരം ഇന്ന് ; ശുശ്രൂഷകൾ ഉച്ചയ്ക്ക് ഒരു മണി മുതൽ തിരുവമ്പാടി ന്യൂസിൽ തൽസമയം
തിരുവമ്പാടി : ഇന്നലെ അന്തരിച്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂൾ റിട്ട: അധ്യാപിക പി ഡി മേരിടീച്ചറുടെ (80) സംസ്കാരം ഇന്ന് (11-07-2022- തിങ്കൾ) ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവമ്പാടിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ നടക്കും.
കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ട. അധ്യാപകനുമായ തോണിപ്പാറക്കൽ എ വി തോമസ് മാസ്റ്ററുടെ ഭാര്യയാണ് പരേത.
കോടഞ്ചേരി പൈകയിൽ കുടുംബാംഗമാണ്.
മക്കൾ: ലീന തോമസ് (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്.(അരീക്കോട്), ബെനോ തോമസ്, പ്രിൻസിപ്പൽ, സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ , (പരിയാപുരം), മനോജ് തോമസ് എച്ച് എസ്.എസ്.ടി, എം.എസ്.എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്ക്കൂൾ (നിലമ്പൂർ), പരേതനായ വിനു തോമസ്.
മരുമക്കൾ: നെൽസൻ ജോസഫ് റിട്ട. പ്രിൻസിപ്പൽ , ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ (കൂമ്പാറ), നീന ഫ്രാൻസിസ് എച്ച് എസ് എസ് ടി ജി.എച്ച് എസ്.എസ് (മങ്കട), ബിന്ദു അഗസ്റ്റിൻ എച്ച്.എസ്.ടി.ജി.എച്ച് എസ് എസ് (എരഞ്ഞിമങ്ങാട്), റീമ ആന്റണി മഞ്ഞക്കുന്നേൽ (അയർലണ്ട്).
സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് ഒരു മണി മുതൽ തിരുവമ്പാടി ന്യൂസ് തൽസമയ സംപ്രേക്ഷണം ചെയ്യുന്നതാണ്.
തൽസമയ സംപ്രേക്ഷണം താഴെ കൊടുത്ത യൂട്യൂബ് ലിങ്കിലൂടെ കാണാവുന്നതാണ്.







