Puthuppady

പുതുപ്പാടി ഗവ: ഹൈസ്ക്കൂളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

പുതുപ്പാടി: 2021-22 വർഷത്തെ പരീക്ഷയിൽ പുതുപ്പാടി ഗവ: ഹൈസ്കൂളിൽ എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അതോടൊപ്പം സ്കൂളിലെ എഡ്യുകെയറിൻെറ ഉദ്ഘാടനവും നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്യാംകുമാർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ഒതയോത്ത് അഷ്റഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ഉന്നത വിജയികളെ ആദരിക്കുന്ന ചടങ്ങിൻ്റെയും എഡ്യു കെയറിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.

സ്ക്കൂൾ രജത ജൂബിലി സ്മാരക അവാർഡ് വിതരണം വാർഡ് മെമ്പർ അമൽ രാജും, വി.വി വർഗീസ് സ്മാരക അവാർഡ് ഹെഡ്മാസ്റ്റർ ശ്യാംകുമാറും വിതരണം ചെയ്തു. പരിമിതികളെ അതിജീവിച്ച് ഉന്നത വിജയം നേടിയ നിബ ഫെബിന് ടി.വി. ശ്രീലത ടീച്ചർ ഉപഹാരം നല്കി.

പി.ടി.എ വൈസ് പ്രസിഡണ്ട് കെ.കെ.ഹംസ, സ്കൂൾ വികസന സമിതി കൺവീനർ കെ.ശശീന്ദ്രൻ, സ്കൂൾ വികസന സമിതി ചെയർമാൻ ബിജു വാച്ചാലിൽ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനർ പി.കെ മജീദ്, പി ടി എ അംഗങ്ങളായ ഡോക്ടർ മുസ്തഫ, ഷാഫി വളഞ്ഞ പാറ, നാസർ കണലാട്ട്, ഷൈജി, മുസ്തഫ സീനിയർ അസിസ്റ്റൻറ് ശ്രീലത, എസ്.ആർ.ജി കൺവീനർ ജ്യോതിനാരായണൻ, ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി.എം. അബ്ദുൾ മജീദ് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button