ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ ശാസ്ത്ര- ഗണിത – ഭാഷ സാഹിത്യ പുസ്തകങ്ങളുടെ പരിചയപ്പെടുത്തലിലൂടെ വായനാമാസാചരണ സമാപന ചടങ്ങ് സംഘടിപ്പിച്ചു.

കോടഞ്ചേരി: ഒരുമാസം നീണ്ടുനിന്ന വായന ദിന പരിപാടികൾ വ്യത്യസ്ത വായന അനുഭവത്തിലൂടെ, വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വായിക്കുവാനുള്ള പ്രചോദനങ്ങൾ നൽകിക്കൊണ്ട് വായന മാസാചരണ സമാപന ചടങ്ങ് സംഘടിപ്പിച്ചു.
ശാസ്ത്ര,ഗണിത, ഭാഷ പുസ്തകങ്ങളുടെ പരിചയപ്പെടുത്തൽ സമാപന ചടങ്ങിനെ വ്യത്യസ്തമാക്കി. മലയാളഭാഷയിലെ ബഷീറും, ഉറുദു ഭാഷയിലെ അല്ലാമാ മുഹമ്മദ് ഇക്ബാലും, സംസ്കൃത സാഹിത്യത്തിലെ കാളിദാസനും, അറബി സാഹിത്യത്തിലെ ഖലീല വ ദിംന, ഗണിത ലോകത്തെ ലീലാവതിയും, ശാസ്ത്ര അഭിരുചിയുടെ ചിത്രശലഭങ്ങൾ, എന്നീ പുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ വ്യത്യസ്ത അനുഭവത്തിലൂടെയുള്ള പരിചയപ്പെടുത്തൽ വിദ്യാർഥികൾക്ക് വ്യത്യസ്ത അനുഭവമായി തീർന്നു.
സമാപന ചടങ്ങിന് അധ്യാപകനായ അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. സ്കൂളിലെ എസ്.ആർ. ജി കൺവീനർ പ്രത്യുഷ് കണ്ണൂർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചില ദിവസങ്ങൾ കൊണ്ട് വായന അവസാനിക്കാതെ ജീവിത അന്ത്യംവരെ വായന ജീവിതത്തിൻറെ ഭാഗമാക്കി മാറ്റാൻ ഓരോ വിദ്യാർത്ഥിയും ശ്രമിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സ്കൂളിലെ ഇന്നത്തെ ഇൻചാർജ് അധ്യാപകനും സീനിയർ അസിസ്റ്റന്റുമായ ഹിഷാം എംഎച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയിലൂടെ ശുദ്ധമായ ഭാഷ കരസ്ഥമാക്കണമെന്ന് ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉപദേശം നൽകി.
അധ്യാപകനായ അനീഷ് അബ്രഹാം, ജുനേഷ്, അനു ജോബിഷ്, ലുലു മീരാൻ, രാജി, തുടങ്ങിയ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. ബഷീർ ദിനത്തിലെ ചിത്രരചന മത്സര വിജയികൾക്കും, മൈലാഞ്ചി ഇടൽ മത്സര വിജയികൾക്കും ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അനാമിക ബാബു ചടങ്ങിന് നന്ദി പറഞ്ഞു.







