Mukkam

സിഎച്ച്സിയിലെ മരം മുറിച്ചുക്കടത്ത്; പ്രതിപക്ഷ കൗൺസിലർമാർ പോലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി

മുക്കം: മുക്കം സിഎച്ച്സി കോമ്പൗണ്ടിലെ ഔഷധ ഗുണമുള്ള വില കൂടിയ മരം നഗരസഭയുടെ അനുമതിയില്ലാതെ മുറിച്ചു കടത്തിയവർക്കെതിരെയും,അതിനു കൂട്ട് നിന്നവർക്കെതിരെയും പ്രതിചേർത്തു നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മുക്കം മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷ കൗൺസിലർമാർ മുക്കം പോലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി.

പ്രതികളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും അവർക്കെതിരെ കേസെടുക്കാൻ വിമുഖത കാണിക്കുന്ന പോലീസ് നടപടിക്കെതിരെയാണ് ധർണ നടത്തിയത്.മുൻസിപ്പാലിറ്റിയിലെ ചില കൗൺസിലർമാർക്ക് ഇതിൽ പങ്കുണ്ടെന്നും ആരോപണമുണ്ട്.

ധർണ്ണ തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു, മുക്കം ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റ് എം.ടി അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.

കൗൺസിലർ വേണു കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുബീന കെ.കെ കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി, എം.കെ യാസർ, കൃഷ്ണൻ വടക്കയിൽ, മധു മാസ്റ്റർ,അബു മുണ്ടുപാറ, ഫാത്തിമ കൊടപ്പന, ബിന്നി മനോജ്, സക്കീന,സാറ കൂടാരം, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ശരീഫ് വെണ്ണക്കോട്, പ്രഭാകരൻ മുക്കം എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button